രാജരാജ്യം മനുജനു പാരില്‍

രാജരാജ്യം മനുജനു പാരില്‍
ജയിച്ചെടുത്ത രാജാവേ
ജീവിത പാതയില്‍ ധീരത പാകിയ
ക്രിസ്തുരാജാവെന്‍ ജേതാവേ

മാനുഷ മനസ്സിൽ വര്‍ണസുമങ്ങൾ
സ്നേഹസുമങ്ങള്‍ വിരിയേണം
ദു:ഖത്തിന്റെ ദുരിതത്തിന്റെ
ദോഷഫലങ്ങള്‍ ഒഴിയേണം

കർമ്മപഥത്തില്‍ ചതിയും ഭീതിയും
തിന്മയുമെല്ലാമകലേണം
ത്യാഗസുരഭില സേവനമൂഴിയില്‍
മനുഷ്യനു ഭൂഷണമാകേണം