രാജാക്കന്മാരുടെ രാജാവേ

രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
(രാജാക്കന്മാരുടെ..)

കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും (കാലി)
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ കാലൊച്ച കേട്ടു ഞങ്ങൾ
(രാജാക്കന്മാരുടെ..)

തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞ് തളരുമ്പോൾ
മറ്റാരുമാരുമില്ലാശ്രയം നിൻവാതിൽ
മുട്ടുന്നു ഞങ്ങൾ തുരുക്കില്ലേ - വാതിൽ മുട്ടുന്നു ഞങ്ങൾ തുരുക്കില്ലേ
(രാജാക്കന്മാരുടെ..)