രാജാ രാജാ ക്രിസ്തുരാജാ

രാജാ രാജാ ക്രിസ്തുരാജാ
അനുഗ്രഹതാതാ ശാന്തി താ
സ്നേഹരാജ ക്രിസ്‍തുരാജാ
ദൈവകുമാരാ സ്നേഹസ്വരൂപാ

നിൻതിരുനാമം ഭൂലോകമെങ്ങും
തിങ്ങുമുത്സവ മേളകളായ്
ആനന്ദമേകുന്നു നിൻ ഭരണം
അനശ്വരമാകുന്നു നിന്റെ നാമം

ഒരു സ്നേഹ മഹാസാമ്രാജ്യം
ഗുരു സംഭവങ്ങൾ അത്ഭുതങ്ങൾ
പുതുവീക്ഷണങ്ങൾ നിൻ സേവനങ്ങൾ
കൈ തൊഴുന്നു ഞങ്ങൾ കൈ തൊഴുന്നു

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!