M/F
പുതിയൊരു പുലരിയിതാ
പുതിയൊരു സ്നേഹമിതാ
നവദമ്പതിമാരേ ഭാവുകമരുളുന്നു
നന്മകളേകുന്നു
M
ഹൃദയം കൈമാറും സ്വർഗ്ഗീയ സുന്ദര നിമിഷം
C
സ്വർഗ്ഗം തുറക്കുന്ന സമയം (2)
ആദിയിൽ അന്ന് ദൈവമൊരുക്കിയ
ഇണയും തുണയും നീ (2)
(പുതിയൊരു.. 4 വരികൾ)
~ Start 17 Bar ~
M/F
കുടുംബമെന്നൊരു സ്വപ്നം
ദൈവത്തിൻ്റെ ദാനം
തിരുവചന പ്രഭ നീ തൂകണമേ
വര മഴയായ് എന്നും നിറയണമേ
C
നവദമ്പതിമാരേ ഭാവുകമരുളുന്നു
നന്മകളേകുന്നു നന്മകളേക്കുന്നു
ആദിയിൽ അന്ന് ദൈവമൊരുക്കിയ
ഇണയും തുണയും നീ (ആദിയിൽ)
(പുതിയൊരു… 4 വരികൾ)
~ Start 17 Bar ~
M/F
വിശുദ്ധമായി തീരാൻ വിളിച്ച നാഥനെ വാഴ്ത്താം
നിൻ കൃപകൾ സദയം നൽകണമേ
ഇരു ഹൃദയവുമൊന്നായ് തീർക്കണമേ
C
നവദമ്പതിമാരേ ഭാവുകമരുളുന്നു
നന്മകളേകുന്നു നന്മകളേകുന്നു
ആദിയിൽ അന്നു ദൈവമൊരുക്കിയ
ഇണയും തുണയും നീ (ആദിയിൽ)
(പുതിയൊരു… 4 വരികൾ)