~ Start 5 Bar ~
പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി നിൻ
തൃപ്പാദം കുമ്പിട്ടു നിൽക്കുന്നു ഞാൻ (2)
~ Start 7 Bar ~
മിന്നും നിലാവിൻ്റെ തൂവള്ളി കൈകൾ നിൻ
പരിപൂത മേനിയെ പുൽകിടുന്നു (2)
ഊർന്നൂർന്നിറങ്ങുന്ന മഞ്ഞിൻ തരികളാൽ
പൊന്നാട നെയ്യുന്നു പൂഞ്ചന്ദ്രിക (2)
(പുൽക്കൂട്ടിൽ… 2 വരികൾ)
~ Start 7 Bar ~
നീലാംബരത്തിൻ്റെ നീർച്ചാൽ തെളിച്ചൊരു
നീരാള മേഘം പതഞ്ഞു നിന്നു (2)
നീളേ പരന്നു മഹാനന്ദ സന്ദേശം
സർവ്വേശപുത്രൻ ജനിച്ചു ഭൂവിൽ (2)
(പുൽക്കൂട്ടിൽ… 2 വരികൾ)
~ Start 7 Bar ~
ഭൂമിയിൽ ഈശ്വര പുത്രൻ ജനിച്ചപ്പോൾ
പൂത്തിരി കത്തിച്ചില്ലാരുമാരും (2)
പൂവൽമെയ് മൂടുവാൻ ശീതമകറ്റുവാൻ
പൂഞ്ചേല നൽകിയില്ലാരുമാരും (2)
(പുൽക്കൂട്ടിൽ… 2 വരികൾ)