പുൽക്കുടിലിൽ കൽത്തൊട്ടിയിൽ
~ Start 15 Bar ~
പുൽക്കുടിലിൽ കൽത്തൊട്ടിയിൽ
മറിയത്തിൻ പൊൻമകനായ്
പണ്ടൊരുനാൾ ദൈവസുതൻ
പിറന്നതിൻ ഓർമ്മ ദിനം (2)
Chorus:
പോരൂ മണ്ണിലെ ഇടയന്മാരേ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാലും കമ്പിളിയും കിന്നരവും താളവുമായ്
(പുൽക്കുടിലിൽ… 4 വരികൾ)
~ Start 19 Bar ~
മെൽഷ്യരും കാസ്പറും
ബെൽത്തസറും വാഴ്ത്തും
രക്ഷകരിൽ രക്ഷകനാം
മിശിഹാ പിറന്ന ദിനം (2)
.
നീചരിൽ നീചനായ ഹേറോദേസ് നടത്തിയ ശിശുഹത്യയെക്കാൾ
ഭീകരങ്ങളായ നരവേട്ടകൾ ഇവിടെ പ്രതിദിനം നടക്കുമ്പോൾ
പ്രിയമുള്ളവരേ നിങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങൾ തന്നെ അറിഞ്ഞിരുന്നെങ്കിൽ -
.
Chorus:
പോരൂ മണ്ണിലെ ഇടയന്മാരേ
പാടൂ വിണ്ണിലെ മാലാഖകളേ
പാലും കമ്പിളിയും കിന്നരവും താളവുമായ്
(പുൽക്കുടിലിൽ… 4 വരികൾ)
~ Start 16 Bar ~
ഭൂമിയിൽ ദൈവമക്കൾ
നേടും സമാധാനം
ഉന്നതിയിൽ അത്യുന്നതിയിൽ
ദൈവത്തിനു മഹത്വം (2)
.
ലോകത്തിലെ സകല വേദനകളും ക്ഷമയോടെ സഹിച്ച
രക്ഷകനായ മിശിഹായുടെ ജന്മസുദിനത്തിൽ
സ്നേഹമുള്ളവരേ നമുക്ക് നമ്മുടെ അയൽക്കാരെയും അവശരെയും
അങ്ങനെ നമ്മെ തന്നെയും സ്നേഹിക്കാം.
സ്നേഹമാണ് ദൈവം.
.
Chorus:
പോരൂ മണ്ണിലെ ഇടയൻമാരേ
പാടൂ വിണ്ണിലെ മാലഖകളേ
പാലും കമ്പിളിയും കിന്നരവും താളവുമായ്
(പുൽക്കുടിലിൽ… 4 വരികൾ)