പ്രത്യാശയുടെ തീർത്ഥാടകർ
Scale: A
Time Signature: 4/4
Tempo: 115
~ Start 9 Bar ~
M/F
ജൂബിലി… ജൂബിലി… ജൂബിലി…
യേശുവിൻ പിറവിതൻ ജൂബിലി
M/F
ദൈവമനുഷ്യ ബന്ധമേകാൻ
പാരിൽ ക്രിസ്തു പിറന്ന ദിനം
(ജൂബിലി… 2 വരികൾ)
~ Start 7 Bar ~
M/F
ദരിദ്രർക്ക് സുവിശേഷമേകാൻ
അടിമകൾക്ക് സ്വാതന്ത്ര്യം നൽകാൻ
M/F
കർത്താവിന് സ്വീകാര്യവൽസരമേകാൻ
C
ഈ ഭൂവിൽ നാഥൻ പിറന്ന ദിനം (2)
ജൂബിലി… ജൂബിലി… ജൂബിലി…
പ്രത്യാശതൻ തീർത്ഥടകരാകാം (2)
.
~ Start 7 Bar ~
M/F
അന്ധർക്ക് കാഴ്ചയേകാൻ
ചെകിടർക്ക് കേൾവി നൽകാൻ
M/F
മാനവർക്ക് നിത്യജീവനേകാൻ
C
ഉന്നതനീശൻ പിറന്ന ദിനം (2)
ജൂബിലി… ജൂബിലി… ജൂബിലി…
പ്രത്യാശതൻ തീർത്ഥാടകരാകാം (2)