പൊൻവിളക്കായ് തിരുമുമ്പിൽ
Scale: Fm
Time Signature: 7/8
Tempo: 90
~ Start 15 Bar Hum (4 Bar) + 2 Bar ~
M/F
പൊൻവിളക്കായ് തിരുമുമ്പിൽ കാഴ്ചയേകാം ഞാൻ
എൻ വിളവിൻ്റെ നാഥാ വെളിച്ചമേകണേ
M/F
നിൻ ഇഷ്ടമെന്നിൽ നിറവേറിടാനായ്
എൻ ഇഷ്ടമെല്ലാം കാഴ്ചയായ് ഞാൻ സമർപ്പിക്കുന്നു
(പൊൻവിളക്കായ്… 2 വരികൾ)
~ Start 7 Bar Hum (8 Bar) + 8 Bar ~
M/F
താലന്തായ് കഴിവുകൾ എനിക്കേകിയ നാഥന്
താഴ്മതൻ താലത്തിൽ അർച്ചനയേകാം
C
അദ്ധ്വാന ഭാരവും വിയർപ്പിൻ കണങ്ങളും
അലിവോടെ ദൈവമേ സ്വീകരിച്ചാലും
അലിവോടെ ദൈവമേ സ്വീകരിച്ചാലും
(Link 2 Bar)
(പൊൻവിളക്കായ്… 2 വരികൾ)
~ Start 7 Bar Hum (8 Bar) + 8 Bar ~
M/F
ദിവ്യമാം ദാനങ്ങൾ ആത്മീയജ്വാലയായ്
ജീവിതവീഥിയിൽ പൂനിലാവാകാൻ
C
ദൈവീക രാജ്യത്തിൻ അവകാശിയാകുവാൻ
പൈതലായ് എന്നെയും സ്വീകരിച്ചാലും
പൈതലായ് എന്നെയും സ്വീകരിച്ചാലും
(Link 2 Bar)
(പൊൻവിളക്കായ്… പല്ലവി)