പതിയെ പതിയെ
പതിയെ പതിയെ ഹൃദയ സക്രാരി തൻ വാതിൽ
തുറക്കുമീ വിരുന്നിൻ സമയം
അരികെ അരികെ ത്യാഗത്തിൻ അൾത്താരയിൽ
വിളിക്കുന്നു ജീവന്റെ സഹനം
അരികത്തിശോ അണയും തഴുകും
അണിയത്തീശോ അലിവായ് അരുളും
സ്നേഹത്തിൻ കൂദാശയായ്
യാഗത്തിൻ കുർബാനയായ്
ജീവന്റെ ആശ്ലേഷമായ് …
നിൻ സ്നേഹമൊഴികൾ കാതോർത്തു നിൽക്കുമ്പോൾ
നിൻ ത്യാഗവഴികൾ എൻ മിഴിയോരം പൂക്കുമ്പോൾ
പ്രിയമേറും സ്വരമല്ലയോ കനിവോലും മനമല്ലയോ
കൃപ തൂകൂ നാഥാ നീ
നിന്നിൽ ചേരാൻ
അഴലാഴി കടന്നുയരണമാദ്യം
എൻ ആത്മഗേഹം പുളകങ്ങൾ ചൂടുമ്പോൾ
നിൻ ജീവതാളം എൻ പുതുരാഗമാകുമ്പോൾ
ബലമേകാൻ വരികില്ലയോ വരമാരി തൂകില്ലയോ
കനിവേകൂ നാഥാ നീ
ബലിയായ് തീരാൻ
മനസ്സാകെ പ്രഭചൊരിയും ഭാഗ്യം