~ Start 11 Bar ~
പരിശുദ്ധാത്മാവേ നീയെഴുന്നെള്ളി
വരണമേ എന്റെ ഹൃദയത്തിൽ
.
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ..
(Link - 1 Bar)
.
(പരിശുദ്ധാത്മാവേ.. 4 വരികൾ)
~ Start 7 Bar ~
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിക്കും പ്രകാശമേ (2)
.
അന്ധകാര വിരിപ്പു മാറ്റിടും
ചന്തമേറുന്ന ദീപമേ
.
കേഴുമാത്മാവിലാശ വീശുന്ന
മോഹന ദിവ്യഗാനമേ
.
(പരിശുദ്ധാത്മാവേ.. 4 വരികൾ)
~ Start 7 Bar ~
വിണ്ടുണങ്ങി വരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ (2)
.
മന്ദമായ് വന്നു വീശിയാനന്ദം
തന്ന പൊന്നിളം തെന്നലേ
.
രക്തസാക്ഷികൾ ആഞ്ഞു പുൽകിയ
പുണ്യ ജീവിത പാത നീ
.
(പരിശുദ്ധാത്മാവേ.. 4 വരികൾ)