~ Start 3 Bar Hum + 8 Bar ~
M/F
പരിശുദ്ധ പാദത്തിൽ പഥികനാം ഞാനീ
പരിമള ദ്രവ്യങ്ങൾ കാഴ്ച നൽകാം
(Link)
M/F
പരിശുദ്ധമായിവ സ്വീകരിച്ചീടണേ
പാരിൻ്റെ പാലകാ ഈ കാഴ്ചയെ
(പരിശുദ്ധ.. 2 വരികൾ)
~ Start 7 Bar Hum+ 6 Bar ~
M/F
കരളിലെ കദനവും നീ കനിഞ്ഞേകിയ
എണ്ണമില്ലാത്ത നന്മകൾക്കും
(Link)
M/F
നന്ദിയായ് ഏകിടാൻ കൈകളിലില്ലാ
എൻ ജീവനല്ലാതെ സ്വർഗ്ഗതാതാ
M
സ്വീകരിക്കേണമേ..
ആ.. ആ.. (2)
C
ഈ എളിയവർ അർപ്പിക്കും സ്നേഹബലി
ഇന്നു സ്വീകരിച്ചീടേണമേ
(Link)
(പരിശുദ്ധ.. 2 വരികൾ)
~ Start 7 Bar Hum + 6 Bar ~
M/F
മിഴിനീരിലൊരു തുള്ളി കാസയിൽ - ചേർത്തിടാം
നിൻമാംസ രക്തമായ് തീർന്നിടുമ്പോൾ
(Link)
M/F
പൂജ്യമായ് തീർക്കുകിൽ ഈ കാഴ്ചകൾ - നാഥാ
ധന്യമായ് തീർന്നിടും എൻ ജീവിതം
M
സ്വീകരിക്കേണമേ..
ആ.. ആ.. (2)
C
ഈ എളിയവർ അർപ്പിക്കും സ്നേഹബലി
ഇന്നു സ്വീകരിച്ചീടേണമേ
(Link)
(പരിശുദ്ധ.. 4 വരികൾ + 2 വരികൾ)