ഒരുനാളും നിന്‍ വീഴ്ചകളിനി ഞാന്‍
ഒരുനാളും നിന്‍ വീഴ്ചകളിനി ഞാന്‍
ഓര്‍ക്കുകില്ല, ക്ഷമിച്ചതല്ലേ
മൂടല്‍ മഞ്ഞുപോല്‍ നിന്‍ പാപങ്ങള്‍
കാര്‍മേഘം പോലെ നിന്‍ തിന്മകളും
എല്ലാം തൂടച്ചു നീക്കി, സര്‍വ്വം ശുദ്ധമാക്കി
രക്ഷകനായ് ഞാന്‍ ചാരെയണഞ്ഞു
രക്ഷിക്കാനായ് എന്‍ കരങ്ങള്‍ നീട്ടി (2)
മാരകമുളളിന്നിടയില്‍ നിന്നും നിന്നെ
കോരിയെടുത്തു എന്‍ തോളിലെടുത്തു (2)
തിരൂവചനത്താല്‍ തിരുരക്തത്താല്‍
നവസൃഷ്ടിയായ് നിന്നെ ഉരുക്കിവാര്‍ത്തു (2)
ഇനിയൊരുനാളും പിരിയാതെ
എന്നില്‍ വസിച്ചാൽ ഞാന്‍ കൃപചൊരിയാം (2)