ഒരുനാളിലെന്‍ മനം തേങ്ങി

ഒരുനാളിലെന്‍ മനം തേങ്ങി
അപരാധബോധമോടെ
അനുതാപമെന്നില്‍ നിറഞ്ഞു
എൻ യേശൂ അണഞ്ഞുചാരെ
തവസ്നേഹധാരയാൽ തഴുകാന്‍
കരുണാർദ്ര സ്പര്‍ശമേകി
മൃതനായിരുന്ന എന്നെ
നവസൃഷ്ടിയാക്കി നാഥൻ

പ്രിയനാം ഈശോനാഥന്‍
വന്നൂ എന്നെത്തേടി
വേനലില്‍ തേന്മഴയായ്‌
ദാഹം തീർത്തീടുന്ന സ്നേഹംതന്നീടുന്നു