~ Start 13 Bar + Hum 8 Bar ~
M
ഒരു തിരിയായ് എരിയാം ഞാനും
ഈ ബലിയിൽ നിൻ തിരുസവിധേ
F
ഒരു മലരായ് വിരിയാം ഞാനും
തവ പാദേ എന്നും ഉണരാം
.
ഒരു നവഗാനം പാടാം
ഒരു മനമോടണി ചേരാം
കനിയൂ സ്നേഹ നാഥാ
അണയൂ ഈ ബലിയിൽ (2)
.
അണയാം ഒന്നുചേരാം
കർത്താവിൻ തിരുബലിയിൽ
അനുരഞ്ജിതരായ് തീരാം
ബലിയർപ്പകരായ് മാറാം (2)
.
~ Start 5 Bar Hum (8 Bar) + 8 Bar ~
M/F
കാൽവരി ബലിയതിൻ ഓർമ്മകളിൽ
നോവുകളുണരും നേരം
M/F
രക്തം ചിന്തിയ നാഥനെയോർക്കാം
അനുദിനമേകാം സ്നേഹബലി
(ഒരു നവഗാനം… 4 വരികൾ)
(അണയാം… 4 വരികൾ) (2)
~ Start 5 Bar + Hum (8 Bar) + 8 Bar ~
M/F
പരമോന്നതമാം ബലിപീഠേ
പാപക്കറകൾ കഴുകാം
M/F
സുതനെ നൽകിയ നാഥനെയോർക്കാം
പകരം നൽകാം ബലിയിവിടെ
(ഒരു തിരിയായ്… പല്ലവി)