ഒരു നിമിഷം മനമുയര്‍ത്താം
ഒരു നിമിഷം മനമുയര്‍ത്താം
അള്‍ത്താര വേദിയിലണയാം
ഹൃദയങ്ങള്‍ പാവനമാക്കാം
സ്നേഹ പൂജ തുടങ്ങാന്‍
തിരിതെളിഞ്ഞു പൂജാമണി മുഴങ്ങി
കാല്‍വരി യാഗത്തിന്‍ വിരിതുറന്നു
സ്വര്‍ഗ്ഗീയവൃന്ദം നിരന്നു
ഷാരോണിലെ പനിനീര്‍ ദളമായ്
ദാവീദിന്‍ സ്നേഹ സങ്കീര്‍ത്തനമായ്
പവനനിലൊഴുകും പൂമണമായി
പാരിന്റെ നാഥനെ എതിരേല്‍ക്കുവാന്‍
പുലരിയിലുതിരും ഹിമകണമായ്
പൂവിന്റെയുള്ളില്‍ മധുകണമായ്
കതിരവനേക്കാള്‍ പ്രഭതൂകീടും
രാജാധിരാജാ നിന്നാത്മബലി