ഒരു മെഴുതിരിയില്‍ നിന്നായിരം നാളങ്ങള്‍
ഒരു മെഴുതിരിയില്‍ നിന്നായിരം നാളങ്ങള്‍
കൈമാറി പകരുന്ന പോലെ
വിശ്വൈക ദീപമാം യേശുവിൽ നിന്നുള്ള
വിശ്വാസ നാളങ്ങള്‍ നമ്മളെല്ലാം
നാഥന്റെ ദീപങ്ങള്‍ നമ്മളെല്ലാം
ദീപം കൊളുത്തിയാല്‍ പീഠത്തില്‍ വയ്ക്കണം
എങ്ങും പ്രകാശം പകര്‍ന്നു നല്കാൻ
മലമേല്‍ പണിചെയ്ത വീടാണു നമ്മളും
മറയാതെ ഏവര്‍ക്കും അഭയകേന്ദ്രം
മാമ്മോദീസായില്‍ ദാനമായ് വാങ്ങിയ
കനലിനെ ഊതി ഉണര്‍ത്തുക നാം
നാഥന്റെ സാക്ഷികള്‍ നാമൊന്നു ചേരുകിൽ
തിന്മയാം കൂരിരുള്‍ മാഞ്ഞുപോകും