~ Start 12 Bar Hum (1 Bar) + 4 Bar Hum (1) + 8 Bar + Hum (2 Bar) ~
ഒരു കുഞ്ഞുപൂവു ഞാന്‍ കാഴ്ചയേകുന്നു
കരം നീട്ടി വാങ്ങി നീ സ്വീകരിക്കണമേ
.
വിധവതന്‍ ചെറുകാശു പോലെയീ കാഴ്ചയും
കൈക്കൊള്ളുവാന്‍ കനിവാകേണമേ
.
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നു (2)
.
~ Start 4 Bar Hum + 8 Bar + Hum (2 Bar) ~
M/F
നീ തന്നൊരായിരം നന്മകള്‍ക്കൊക്കെയും
നന്ദിയായ് നല്കുന്നു എന്‍ ജീവിതം
.
C
കുശവന്റെ കയ്യിലെ കളിമണ്ണു പോലെന്നെ
തിരുവുള്ളം പോല്‍ നീ വാര്ത്തെടുക്കണമേ
.
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നു
.
~ Start Hum (8 Bar) + 4 Bar
M/F
നീ നല്കിടുന്നൊരാ സഹനങ്ങളൊക്കെയും
മിഴിനീരായ് ചേര്‍ക്കുന്നീ പൊന്‍ കാസയില്‍
.
C
കുരിശിന്റെ മാറിലെ ബലിപോലീ കാഴ്ചയെ
ഉയരുന്ന സുഗന്ധത്തിന് ധൂപമാക്കണമേ
(ഒരു കുഞ്ഞു… പല്ലവി)
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നു (2)