~ Start 5 Bar + 4 Bar ~
M/F
ഓ ജീവന്റെ ഉറവയേ
കരുണാപ്രവാഹമേ
M/C
നിൻതിരുഹൃദയത്തിൻ സ്നേഹം
അതുല്യമാം ആത്മത്യാഗം
തിരുവോസ്തിയായ് തിരുഭോജ്യമായ്
ഇന്നെന്നെ തിരഞ്ഞു വരുന്നു
(ഓ ജീവന്റെ .. 1 വരി)
Chorus:
ഓ ദിവ്യകാരുണ്യമേ ആരാധ്യനേ സംപൂജ്യനേ
എൻ ജീവനേ വരണേ (2)
.
~ Start 19 Bar ~
M/F
ഇരുൾ വീഴും പാതയിൽ വെണ്ണിലാവ് പോലെ നീ
മുറിയാതെ ഒഴുകും സ്നേഹമേ
M/F
ഹൃദയവീഥിയിൽ ഒഴുകി
മിഴിനീർ കവിൾത്തടം തുടയ്ക്കും
സാന്ത്വന സ്നേഹമേ
എന്നിൽ നിറയണമേ നാഥാ
(ഓ ജീവന്റെ … 1 വരി + കോറസ് x 2)
~ Start 19 Bar ~
M/F
മൂക മനസ്സിൻ വേനലിൽ ഇളം തെന്നലായ് വരും
ഒരു നാളും പിരിയാത്ത സ്നേഹമേ
M/F
ജീവമന്നയായ് പൊഴിഞ്ഞും
വചനം മാംസമായ് മുറിഞ്ഞും
സാത്വിക മോക്ഷമേ
എന്നിൽ നിറയണമേ നാഥാ
(ഓ ജീവന്റെ.. പല്ലവി + കോറസ് x 2)