ഓ ക്രൂശിതനെ എന്നിൽ വന്നു വാഴണമേ
Scale: F
Time Signature: 7/8
Tempo: 90
~ Start 17 Bar ~
ഓ ക്രൂശിതനെ എന്നിൽ വന്നു വാഴണമേ
ഓ സ്നേഹനിധേ എൻ്റെ ഉള്ളിൽ വാഴണമേ
യോഗ്യമല്ലെൻ്റെ ഹൃദയമെന്നാലും
അലിവു തോന്നണമേ പാപിയാമെന്നിൽ (2)
Chorus:
ദിവ്യകാരുണ്യമേ എൻ്റെ ഈശോ നാഥനേ
നിൻ്റെ ദിവ്യസ്പർശനം കാത്തിരിപ്പൂ ഞാൻ (2)
.
~ Start 13 Bar ~
ദൈവസ്നേഹം രൂപമായ ദിവ്യകാരുണ്യം
മർത്യനായ് ദൈവമേകും ദിവ്യമാം മന്ന(2)
ജീവനിൽ അലിയുമീ ദൈവ സ്നേഹാഗ്നി
ജീവനിൽ പടരണം ദിവ്യ ജ്വാലയായ്
Chorus:
ദിവ്യകാരുണ്യമേ എൻ്റെ ഈശോ നാഥനെ
നിൻ്റെ ദിവ്യസ്പർശനം കാത്തിരിപ്പൂ ഞാൻ (2)
.
~ Start 13 Bar ~
ജീവിതത്തിൻ ഉടവിടമാണീ കൂദാശ
ജീവിതത്തിൻ ഉന്നതിയാണീ കൂദാശ (2)
ജീവനായ മാർഗ്ഗമായ ദിവ്യകൂദാശ
ജീവിതത്തിൻ അർത്ഥമാണീ കൂദാശ
(ഓ ക്രൂശിതനെ… 4 വരികൾ)
(കോറസ്… 2 വരികൾ (2) )