ഓ എൻ യേശുവേ
ഓ എൻ യേശുവേ
ഓ എൻ ജീവനേ
ഹാ എൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാ വാ എന്നിൽ നിറഞ്ഞീടുവാൻ
നീ വരും നേരമെൻ ജീവിതം സർവ്വവും
അലിവെഴും സ്നേഹത്തിൻ നിറവായിടും (2)
സ്നേഹംചൊരിഞ്ഞിടാൻ ഓസ്തിരൂപ നീ
വന്നു വാണിടാൻ മനസാകുമോ (2)
ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും
അരികിൽ നിൻ സാന്നിധ്യം മാത്രം മതി (2)
ഭാരം വഹിച്ചെന്നും ഞാൻ തളരുമ്പോൾ
എന്നെ താങ്ങിടാൻ നീ ഉണ്ടല്ലോ (2)