നിത്യപുരോഹിതനീശോയെ നിന്റെ പുരോഹിത ദാസരെ നീ
നിത്യപുരോഹിതനീശോയെ നിന്റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ നിർമലരായി കാക്കണമേ - 2
നിൻ തിരുരക്തം നുകരുന്ന അധരം നിർമ്മലമാക്കണമേ - 2
നിന്റെ ശരീരമുയർത്തുന്ന കൈകൾ പാവനമാക്കണമേ - 2
ലൗകികമോഹം നിറയാതെ ഹൃദയം സുരഭിലമാക്കണമേ - 2
ദൈവികകാന്തി നിറച്ചെന്നും വദനം ഭാസുരമാക്കണമേ-2 (നിത്യ..1)
മാനവപ്രീതി തേടാതെ മനസ്സിനെ മുദ്രിതമാക്കണമേ - 2
ദൈവികരാജ്യം സ്ഥാപിക്കാൻ നിത്യം തീക്ഷ്ണത പകരണമേ - 2
എല്ലാവർക്കും എല്ലാമായ്തീരാൻ ഇവരെയൊരുക്കണമേ - 2
ശുശ്രൂഷക്കായ്നേദിച്ച ജന്മം വിണ്മുടി ചൂടട്ടെ - 2 (നിത്യ..2)