നിത്യ വിശുദ്ധയാം കന്യാമറിയമേ
Scale: E
Time Signature: 3/4
Tempo: 130
~ Start 5 Bar Hum (4 Bar) ~
നിത്യ വിശുദ്ധയാം കന്യാമറിയമേ
നിൻ നാമം വാഴ്ത്തപ്പെടട്ടെ
നന്മനിറഞ്ഞ നിൻ സ്നേഹവാൽസല്യങ്ങൾ
ഞങ്ങൾക്കനുഗ്രഹമാകട്ടെ (2)
~ Start Hum(4 Bar) + 4 Bar ~
കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചിൽപ്പുറങ്ങളിലൂടെ… ആ… ആ… (2 Bar) (2)
അന്തിക്കിടയനെ കാണാതലഞ്ഞിടും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ
(നിത്യ… 4 വരികൾ)
~ Start Hum(4 Bar) + 4 Bar ~
ദുഃഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ
സ്വർഗ്ഗകവാടത്തിൻ മുമ്പിൽ… ആ… ആ… (2 Bar) (2)
മുൾമുടി ചൂടി കുരിശും ചുമന്നിതാ
മുട്ടി വിളിക്കുന്നു ഞങ്ങൾ വീണ്ടും
മുട്ടി വിളിക്കുന്നു ഞങ്ങൾ
(നിത്യ… പല്ലവി)