നിന്‍ ദിവ്യപാദാന്തികത്തിൽ
നിന്‍ ദിവ്യപാദാന്തികത്തിൽ നിന്നു-
കേഴുന്നു മാപ്പിനായ് നാഥാ
അന്ധരായ് മുന്നോട്ടു നീങ്ങി
ഞങ്ങള്‍ ചെയ്തുപോയ് പാപങ്ങളേറെ
സ്വര്‍ഗ്ഗത്തില്‍ നിന്നും നീ വന്നു
മന്നില്‍ പാപിയെത്തേടി നടന്നു
നിന്‍ തിരുരക്തം നീ ചിന്തി
നിന്റെ പ്രാണന്‍ വെടിഞ്ഞു നീ ക്രൂശിൽ
കെല്‍പക്ഷയത്താലെ വന്ന
സര്‍വ്വ പാപങ്ങളും നീ ക്ഷമിക്കൂ
കെല്‍പ്പെഴും നിന്‍ കരം നീട്ടി
നിത്യം ഞങ്ങളെ താങ്ങേണേ നാഥാ