~ Start 5 Bar + Hum + 13 Bar ~
M/F
നാഥനെ കാണുവാൻ ഉള്ളം
കൊതിച്ചൊരാ നേരം ആ… ആ…
ഒരുങ്ങി ഞാൻ പൂർണ്ണമായ്
ദിവ്യബലിയ്ക്കായ് - സ്നേഹ
C
വിശ്വാസത്തിൻ ആഴം നൽകും ബലി
വരമാരി തൂകും ദിവ്യബലി
ജീവൻ നൽകും ത്യാഗബലി
പാപംപോക്കും പരിഹാരബലി
അനുദിന ജീവിതവീഥിയിലുയരുന്ന
കറകളും കദനവും നന്ദിയും സ്തുതികളും
ഉയർത്തുവാനണയുന്ന സ്നേഹബലി
ഇതു ക്രൂശിൻ ബലി…
(Link)
.
Chorus:
M
അണഞ്ഞിടാം…
F
പങ്കുചേർന്നിടാം…
M
അണഞ്ഞിടാം…
F
ഒന്നുചേർന്നിടാം… (2)
C
ഈ ബലിവേദിയിൽ ഒന്നായിടാം
.
~ Start 16 Bar ~
M
തൂമഞ്ഞിൻ വെൺമയോടെ
F
നിർമ്മലരായിടാം
M
പ്രത്യാശയേകും വിരുന്നിൽ
F
അണയും ധന്യനിമിഷം…
(Link) (2)
(Opposite)
M/F
അനുദിനം മുറിയുന്ന ജീവൻ്റെ ബലിയിൽ
ഒരുമയോടണഞ്ഞിടാം
C
സ്നേഹക്കൂട്ടായ്മയിൽ പങ്കുചേരാം
(നാഥനെ… 4 വരികൾ + Chorus)
~ Start 16 Bar ~
M
സ്നേഹ പിതാവിൻ പൈതങ്ങൾ നാം
F
ഹൃദയം തുറന്നിടാം
M
ഏക മാനസ്സരായി
F
സ്നേഹം പകർന്നിടാം…
(Link) (2)
(Opposite)
M/F
ശാന്തിയും ശക്തിയും അരുളുന്ന ബലിയിതിൽ വിനയമോടണഞ്ഞിടാം
C
ദിവ്യ അൾത്താരയിൽ ഒന്നുചേരാം
(നാഥനെ… പല്ലവി + Chorus)