നാഥൻ അണയുന്നു
Scale: Gm
Time Signature: 4/4
Tempo: 85
~ Start 13 Bar ~
നാഥൻ അണയുന്നു
സ്നേഹരാജൻ അണയുന്നു
മുറിവേറ്റ മൃദുല കരമുയർത്തി
യേശു അണയുന്നു
സ്നേഹരാജനണയുന്നു (2)
.
~ Start 15 Bar ~
അഴൽ തിങ്ങും മാനസ വീഥിയിലെങ്ങും
അലിവായ് പൊഴിയുന്നു സ്നേഹമന്ത്രം
അലിവായ് പൊഴിയുന്നു (2)
അനുരഞ്ജനത്തിൻ സന്ദേശവുമായ്
അണയുന്നു രാജാധിരാജൻ
അണയുന്നു യേശുനാഥൻ സ്നേഹരാജൻ
(Link 2 Bar)
(നാഥൻ… 5 വരികൾ)
~ Start 15 Bar ~
ഘോരപാപത്തിൻ അഗ്നിയാലെൻ മനം
അങ്ങിൽ നിന്നകലുമ്പോൾ എന്നാത്മാവ്
എന്നെ പിരിയുമ്പോൾ (2)
സാന്ത്വനമോടെന്നെ മാറോടു ചേർക്കാൻ
അണയുന്നു രാജാധിരാജൻ
അണയുന്നു യേശുനാഥൻ സ്നേഹരാജൻ
(Link 2 Bar)
(നാഥൻ… 5 പല്ലവി)