~ വിരുത്തം + 11 Bar ~
നാഥാ നിൻ പാദേ കാഴ്ചകളേകീടാം
വാഴ്ത്താം നിൻ നാമം അനുപമമാം നാമം (2)
Chorus:
എന്നും നിന്നെ വണങ്ങി സ്തോത്രമേകീടാം
എല്ലാം നിൻ മുമ്പിൽ വച്ച് കൈകൾ കൂപ്പിടാം (2)
(നാഥാ നിൻ… 2 വരികൾ)
~ Start 15 Bar ~
ത്യാഗത്തിൻ സുന്ദരമീ നിമിഷം
അപ്പവും വീഞ്ഞും നാഥനേകാം (2)
വേദനയും തീരാ ദുഃഖങ്ങളും
നാഥൻ്റെ തൃപ്പാദേ കാഴ്ചവയ്ക്കാം
എല്ലാം നീ ഒന്നൊന്നായ് സുസ്മേര പൂരത്താൽ
സ്വീകരിച്ചീടണമേ (എല്ലാം നീ… )
(എന്നും നിന്നെ - 2 വരികൾ (2))
(നാഥാ… 2 വരികൾ)
~ Start 15 Bar ~
സ്നേഹത്തിൻ നിർമ്മലമീ നിമിഷം
ഓർമ്മകളുണരും ഈ സമയം (2)
ഒരുമയോടെ നിൻ തിരുസവിധേ
കാഴ്ചകൾ ഞങ്ങൾ അണച്ചിടട്ടെ
എല്ലാം നീ ഒന്നൊന്നായ് സുസ്മേര പൂരത്താൽ
സ്വീകരിച്ചീടണമേ
(എല്ലാം നീ… 2 വരികൾ)
(എന്നും നിന്നെ - 2 വരികൾ (2) + നാഥാ… 2 വരികൾ)