~ Start 17 Bar ~
M/F
നാഥാ എൻ ദേവാ
കാഴ്ചയായ് ഏകുന്നു എൻ ജീവിതം
M
മനവും… തനുവും…
F
ഉള്ളും… ഉള്ളതും…
C
ഏകിടുന്നു നിൻ സവിധേ
നൽകിടുന്നു നിൻ ചാരേ
കനിവാൽ നാഥാ സ്വീകരിക്കു
(നാഥാ… 2 വരികൾ)
Chorus:
സ്വീകരിക്കൂ എൻ സ്നേഹ നാഥാ
ബലിയായ് എന്നെ നീ സ്വീകരിക്കൂ
കാസയിലലിയാൻ തളികയിലുയരാൻ
യോഗ്യമായ് എന്നെ നീ സ്വീകരിക്കു
.
~ Start 17 Bar ~
M/F
ഉരുകിടും മെഴുതിരി പോലെൻ
ഹൃദയം നൽകാം അൾത്താരയിൽ
M/F
കനിവോടെ നാഥാ നീ സ്വീകരിക്കൂ
ചേർക്കൂ ഒന്നായ് നിൻ ഹൃത്തതിൽ
നിൻ ഹൃത്തതിൽ
(നാഥാ… 2 വരികൾ + കോറസ്)
~ Start 17 Bar ~
M/F
യോഗ്യത തെല്ലുമേ ഇല്ല
ബലിയായ് വരുവാൻ നിൻതിരു മുന്നിൽ
M/F
എങ്കിലും നാഥാ നീ ചേർത്തണയ്ക്കൂ
സദയം കാഴ്ചയായ് എൻ ജീവിതം
എൻ ജീവിതം
(നാഥാ… പല്ലവി + കോറസ് x 2)