~ Start 15 Bar + Hum 6 Bar + 5 Bar ~
M
മണികൾ മുഴങ്ങും തിരുസന്നിധിയിൽ
ഒന്നായ് അണയാം… അണയാം…
(Link)
F
തിരികൾ തെളിയും നിൻ
തിരുയാഗപീഠം പൂകാം… പൂകാം…
(Link)
M
ഒരുമയോടണയാം
F
ബലിവേദിയിലണയാം
C
ഹൃദയം കവിയും ദൈവത്തിൻ കൃപയിൽ
അലിയാം ഇന്നീ ബലിവേദിയിൽ
.
Chorus:
അപ്പകരാകാം ബലിയർപ്പണമാകാം
ഇടയൻ കാട്ടും വഴിയേ ഒന്നായ് പോകാം
അർപ്പകരാകാം ബലിയർപ്പണമാകാം
പുൽമേടുകളിൽ മേയും അജഗണമാകാം
.
~ Start 13 Bar Hum ~
M/F
പ്രത്യാശയോടെ വിശ്വാസമോടെ
അണയാം ഈ യാഗഭൂവിൽ…
(Link)
M/F
നീർച്ചാലായ് ഒഴുകും യേശുവിൻ സ്നേഹം
ആവോളം ആസ്വദിക്കാം
C
ഒന്നായിടാം ബലിയിൽ
(അർപ്പകരാകാം… 4 വരികൾ)
~ Start 13 Bar ~
M/F
സ്വപ്നങ്ങളോടെ പ്രതീക്ഷകളോടെ
അണിചേരാം ഈ പുണ്യഭൂവിൽ
M/F
കൂട്ടായ്മയേകും ദിവ്യ വിരുന്നിൽ
ഭക്ത്യാദരം ചേർന്നിടാം
C
ഒന്നായിടാം ബലിയിൽ
(മണികൾ… പല്ലവി + Chorus)