മണികൾ മുഴങ്ങീടുമീ സമയമിതാ
മണികൾ മുഴങ്ങീടുമീ സമയമിതാ
തിരികൾ തെളിഞ്ഞീടുമീ നിമിഷമിതാ
അണയാം ബലിവേദിയിൽ
നുകരാം തിരുമൊഴികൾ
ഒരു മനമായ് അർപ്പിക്കാം ഈ ദിവ്യബലി
അണയു പ്രിയസുതരേ
ഉണരൂ പ്രിയജനമേ (2)
സമയം ആഗതമായ്
നാഥനെ വരവേൽക്കാൻ (2)
ആബേലിന്റെ ബലിപോൽ
പൂർണമാമൊരു ബലി നീ
പരിപൂർണമാം മനസ്സോടെ
നിൻ നാഥനു നൽകിടു (2)
നാഥനെ വരവവേൽക്കൂ..
(അണയൂ…)
പനിനീർപ്പൂവുപോലെ
നിർമലമാം ഒരുഹൃദയം
മലിനതയെല്ലാം നീക്കി
നിൻ നാഥനു നൽകിടു (2)
നാഥനെ വരവേക്കു
(മണികൾ)