~ Start 1 Bar ആ.. ആ.. (12 Bar) + 1 Bar ~
M/F
മംഗല്യ സൗഭാഗ്യമേകാൻ
മണ്ണിനെ വിണ്ണോടു ചേർക്കാൻ
കല്യാണരൂപനാകും യേശുനാഥൻ
കരുണാ വർഷം പൊഴിയുന്നു
(മംഗല്യ.. 1 വരി)
~ Start ആ.. ആ.. (6 Bar) + 7 Bar ~
M/F
യൗസേപ്പിതാവും കന്യാംബികയും
ഓമൽ സുതനാം ഈശോയും
.
M
കുടുംബമാം യാഗവേദിയിൽ
.
F
ആത്മാർപ്പണം ചെയ്തതുപോലെ
.
C
അർപ്പണം ചെയ്യാൻ കുടുംബമാകാൻ
.
ഭാവുകം നേരുന്നിതാ..
ഭാവുകം നേരുന്നു.. ആ.. ആ..
(മംഗല്യ.. 4 വരികൾ + 1 വരി)
~ Start ആ.. ആ.. (6 Bar) + 7 Bar ~
M/F
സദ്ഗുണവതിയാം സാറയുമൊപ്പം
സൗഭാഗ്യവാനാം തോബിയാസും
.
M
പാവനമാം സ്നേഹവേദിയിൽ
.
F
തങ്ങളിലൊന്നായ് തീർന്നതു പോലെ
.
C
തുണയായ് ഇണയായ് സാക്ഷികളാകാൻ
.
ഭാവുകം നേരുന്നിതാ..
ഭാവുകം നേരുന്നിതാ.. ആ.. ആ..
(മംഗല്യ.. 4 വരികൾ + 1 വരി)