മനസ്സുകളെ ഉണരൂ

മനസ്സുകളെ ഉണരൂ അഭിഷിക്തൻ വരവായ്
മനസ്സുകളെ ഉണരൂ സ്തുതി സങ്കീർത്തനമാകൂ
പാവനമീ ബലിയിൽ പരിപാവനമാനസരായ് (2)

വരൂ വരൂ ദൈവജനമേ
അണിയണിയായ് ബലിവേദിയിൽ
അനവരതം ബലിയേകാൻ
ബലിയാകാൻ അനുരഞ്ജിതരാകാം

സ്നേഹം ധാരധാരയായ്
കരകവിഞ്ഞൊഴുകുന്നു
ഹൃദയം തിരിനാളമായ്
പ്രഭചൊരിഞ്ഞീടുന്നു (2)
കരുണതൻ ഈ വരമഴയിൽ
ആശ്രയം തേടാം
അനുദിനം ഈ തിരുബലിയിൽ മോക്ഷം നേടീടാം
ഈ ജന്മം യാഗമായ് നാഥനേകീടാം

ദൈവം തൻ സൂനുവാൽ
മന്നിൻ പാപമകറ്റുന്നു
വചനം വഴി മന്നയായ്
നിത്യജീവനേകുന്നു
ഇനിയും ഒരു ബലിയേകാൻ
ആവില്ലെന്നാകിലും
അനുപമം ഈ തിരുബലിയിൽ
ഭക്തിയോടണയാം
ഈ ജന്മം യോഗ്യമായ് നാഥനേകീടാം..