മഹിമയിൽ വാഴും രക്ഷകനീശോ
Scale: Em
Time Signature: 4/4
Tempo: 75
~ Start 1 Bar ~
മഹിമയിൽ വാഴും രക്ഷകനീശോ
മരണമടഞ്ഞ സഹോദരരേ
നിൻ കൃപയാൽ ശിക്ഷാവിധിയിൽ
നിന്നു കരേറ്റാൻ കനിയണമേ (2)
.
ഇരുളിൽ നിന്നുമുയർത്തി ഇവരിൽ
നിത്യ വെളിച്ചം തൂകണമേ (2)
നിൻ തിരുരക്തം വിലായ് നൽകി
നീ വീണ്ടെടുത്തവരല്ലോ - നാഥാ
നീ വീണ്ടെടുത്തവരല്ലോ
(മഹിമയിൽ… 4 വരികൾ)
പൂർവ്വ പിതാവാം അബ്രാമിന്നുടെ
മടിയിൽ ചേർത്തു തുണയ്ക്കണമേ (2)
നിൻ തിരുസവിധേ ഞങ്ങളെണയ്ക്കും
യാചന കൈക്കൊള്ളണമേ - നാഥാ
യാചന കൈക്കൊള്ളണമേ
(മഹിമയിൽ… 4 വരികൾ)