മാനുഷാ നീ ലോകമഖിലം

മാനുഷാ നീ ലോകമഖിലം നേടിയെന്നാലും നിൻ
ആത്മനാശം വന്നുപോയാലെന്ത്‌ നേടും
ആത്മാവിനു പകരമായിട്ടെന്തു നല്‍കും നീ, ഈ
ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്‌

ഒരുവനെന്നെ അനുഗമിക്കാന്‍ അഭിലഷിച്ചിടുകില്‍
തനെ പൂര്‍ണ്ണമായി സംത്യജിച്ചു ശൂന്യനായിടണം
അനുദിനം തന്‍ കുരിശെടുത്തതിമോദമോടെ
ഞാന്‍ നടന്നോരാവഴിയിലെന്നെ പിൻഗമിച്ചിടണം

ജീവനെ പരിരക്ഷചെയ്യാന്‍ ആഗ്രഹിച്ചിടുകില്‍
അതുനിത്യമായി നഷ്ടമായിടുമെന്നു കരുതിടുവിന്‍
എനിക്കായ്തന്‍ ജീവനൊരുവൻ നഷ്ടമാക്കുകിലോ
അതുനിത്യമായി നേടുമെന്നു വിശ്വസിച്ചിടാം