മാനസത്തിൻ മണിവാതിൽ
Time Signature: 3/4
Tempo: 125
~ Start 13 Bar ~
മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു… വിളിക്കുന്നു
ദൈവപുത്രൻ കുരിശേന്തി കാൽ കുഴഞ്ഞു
പാപിയാമെന്നെ തേടിയിന്നു വന്നീടുന്നു
(മാനസത്തിൻ… 2 വരികൾ)
~ Start 13 Bar ~
മോദമെന്നിൽ ത്യാഗമെന്നിൽ പങ്കു ചേരാൻ
നാഥനെന്നെ സ്നേഹമോടെ വിളിക്കുന്നു
ദുഃഖസാഗര ജീവിതത്തിൽ അലയുമ്പോൾ
ദിവ്യരാജൻ ശാന്തി തൂകാൻ വന്നീടുന്നു
(ദുഃഖ… 2 വരികൾ)
വന്നീടുന്നു
(മാനസത്തിൻ… 2 വരികൾ)
~ Start 13 Bar ~
സ്നേഹരാജൻ എന്നിലിന്നു അണയുമ്പോൾ
ഹൃദയവീണക്കമ്പിയെല്ലാം തുടിക്കുന്നു
സർവ്വലോകരാജനേശു എന്നിൽ വാഴും
ഞങ്ങളിന്നു ജീവിതത്തിൽ ഒത്തുചേർന്നു
(സർവ്വ… 2 വരികൾ)
ഒത്തുചേർന്നു
(മാനസത്തിൻ… 2 വരികൾ (2))
വിളിക്കുന്നു വിളിക്കുന്നു വിളിക്കുന്നു