മാലാഖമാരുടെ അപ്പം
Scale: C
Time Signature: 3/4
Tempo: 125
~ Start 13 Bar ~
M/F
മാലാഖമാരുടെ അപ്പം
ദൈവം മാനവർക്കേകിയ അപ്പം
നിത്യജീവൻ്റെ ആഹാരം
എന്നും നിർമ്മലമായൊരു ഭോജനം
(മാലാഖമാരുടെ… 1 വരി)
~ Start 13 Bar ~
M/F
അവസാന അത്താഴ നാളിൽ
ജീവൻ്റെ അന്ത്യവേളയിൽ (2)
C
മാനവ സ്നേഹദീപം തെളിച്ച ദേവാ…
വിസ്മയം നിൻ സ്നേഹസുധാ
(മാലാഖ… 4 വരികൾ + 1 വരി)
~ Start 13 Bar ~
M/F
അറിയാത്ത തെറ്റിൻ കുരിശിൽ
ജീവൻ ബലി ചെയ്ത വേളയിൽ (2)
മാനവ രക്ഷാ ദീപം തെളിച്ച ദേവാ…
വിസ്മയം നിൻ സ്നേഹസുധാ
(മാലാഖ… പല്ലവി)