കുശവന്റെ കയ്യിലെ കളിമണ്ണു പോലെ

കുശവന്റെ കയ്യിലെ കളിമണ്ണു പോലെ
എന്നെ നിനക്കായി നൽകിടാം
ആർദ്രമാം നിൻ കരങ്ങളാൽ
എന്നെ തലോടേണമേ
തിരുമാംസരക്തത്തിൽ അലിഞ്ഞൊന്നാകുവാൻ
എന്നെ നിനക്കായി നൽകിടാം
നവ്യമാം കാണിക്കയായ് എന്നെ മാറ്റേണമേ…
നീ സ്വന്തമാക്കേണമേ…

മോറിയായിലെ അബ്രാമിനെപോൽ
കാർമലിലെ ഏലിയായെപ്പോൽ
അബേലിൻ നൽകാഴ്ചപോലെ
വിധവതൻ ചെറുനാണയം പോലെ
പൂർണമായി എന്നെയും നൽകിടുന്നു..

വീഞ്ഞിൽ വീണലിയും ജലകണംപോൽ
നിന്നിൽ അലിഞ്ഞൊന്നുചേരുവാൻ (2)
മലിനമായി തീർന്നോരെൻ ജീവനിൽ ജീവനായി
ഒഴുക്കേണമേ നാഥാ നിൻ രുധിരം

(മോറിയായിലെ അബ്രാമിനെപോൽ)

കാസയിൽ യാഗമായി ചേർത്തണയ്ക്കാൻ
എന്നിൽ ശ്രേഷ്ഠമായി ഒന്നുമില്ല (2)
തവസ്നേഹഛായയിൽ ചമച്ചോരീജന്മം
മെനയേണമേ വീണ്ടും തിരുഹിതംപോൽ….