~ Start 13 Bar ~
M/F
കുടുംബം ദൈവത്തിൻ കുടുംബം
കുടുംബം ദൈവത്തിൻ കുടുംബം
(Link - 2 Bar)
M/F
സ്ത്രീയും പുരുഷനും ഒന്നായ് ഐക്യത്തിൽ
സ്നേഹം പങ്കിട്ടു പരസ്പരം ജീവിക്കാൻ
വിളിക്കുന്നു ഈശൻ നിങ്ങൾ ദമ്പതിമാരെ
.
Chorus:
വരുവിൻ നിങ്ങൾ ഒന്നായ് തീരാൻ
സ്വർഗ്ഗീയ കുടുംബമാകാൻ വരുവിൻ ദമ്പതിമാരെ (2)
.
~ Start 13 Bar ~
M/F
സ്നേഹ സമർപ്പണമാണീ ധന്യജീവിതം
ഒരു ശരീരവും ആത്മാവുമായ് മാറും ജീവിതം
M/F
സ്വയം താഴുന്നതാണീ ധന്യജീവിതം
C
ത്യാഗം ചെയ്താൽ വിജയം നേടും ഈ ജീവിതം
(കുടുംബം.. 2 വരികൾ)
~ Start 11 Bar ~
M/F
വിനയാന്വിതരായ് നുകരാം ധന്യജീവിതം
പരസ്പരം വിധേയരായ് സ്നേഹം പങ്കിടാം
M/F
ദൈവത്തിൻ തിരുഹിതം നിറവേറ്റിടാൻ
C
തിരുക്കുടുംബം പോലെയാക്കും ദൈവം നിങ്ങളെ
(കുടുംബം.. 5 വരികൾ കോറസ്)