~ Start 9 Bar Hum (4 Bar) + 4 Bar ~
M /F
ക്രിസ്തുവിൻ കാൽവരി കാഴ്ച
സ്വയമേകിയബലിയർപ്പണം
M/F
ജീവനിലേക്ക് നമ്മെ നയിച്ച
ദിവ്യമാം യാഗാർപ്പണം
C
പ്രഥമഫലം ക്രിസ്തു പിന്നെ നാമും
ഈ യാഗവേദിയിൽ ഒന്നായിടാം
C
സർവ്വ സൃഷ്ടാവാം എൻ്റെ ദൈവമേ
അങ്ങെന്നും വാഴ്ത്തപ്പെടട്ടെ (2)
.
~ Start 13 Bar Hum (2 Bar) ~
M/F
ദൈവത്തിൻ ഔദാര്യം ഈ കാഴ്ചകൾ
ഞങ്ങൾതൻ ജീവന്റെ ഭോജനവും
M/F
ഭൂമിതൻ ഫലങ്ങളും ഞങ്ങൾതൻ ത്യാഗവും
ഒന്നിയ്ക്കും ഈ അപ്പം നാഥനേകീടാം
C
സർവ്വ സൃഷ്ടാവാം എൻ്റെ ദൈവമേ
അങ്ങെന്നും വാഴ്ത്തപ്പെടട്ടെ (2)
.
~ Start 13 Bar Hum ~
M/F
സ്നേഹത്തിൻ അർപ്പണം ഈ കാഴ്ചകൾ
ഞങ്ങൾതൻ ആത്മീയ പാനീയവും
M/F
മുന്തിരി നീരുപോൽ ഞങ്ങൾതൻ സ്വപ്നവും
ഒന്നിയ്ക്കും ഈ കാസ നാഥനേകിടാം
.
(Link)
(ക്രിസ്തുവിൻ.. 4 വരികൾ + കോറസ് x 2)