കോപമാര്‍ന്നൊരു നയനമോടെ
കോപമാര്‍ന്നൊരു നയനമോടെ
കര്‍ത്താവെ നീയെന്നെ നോക്കരുതേ
ക്രോധമേറും മുഖഭാവമോടെ
കര്‍ത്താവേ നീയെന്നെ ശാസിക്കല്ലേ
എന്‍ പാപ ഭാരത്താൽ ഞാൻ തളര്‍ന്നു
എന്‍ അസ്ഥികള്‍ പോലും തകര്‍ന്നിരിപ്പൂ
അസ്വസ്ഥമാമെന്റെ ആത്മാവിനെ
ഔഷധമേകി നീ സൗഖ്യമാക്കൂ
നാഥാ നിന്‍ കാരുണ്യം മാത്രമല്ലോ
പാപി എനിക്കെന്നും ആശ്രയമേ
എന്റെ വിലാപം നീ ശ്രവിച്ചീടണേ
എന്‍ വിളി കേട്ടു നീ അണഞ്ഞീടണേ