~ Start 11 Bar ~
M/F
കൂടുന്നോരിമ്പം കുടുംബം (ലാ… ലാ…)
ആഴത്തിൻ കൂട്ടായ്മയാം കുടുംബം (ലാ… ലാ…)
പ്രാർത്ഥനാ ഭവനം കുടുംബം (ലാ… ലാ…)
ആനന്ദ സുവിശേഷമീ കുടുംബം
.
~ Start 11 Bar ~
M/F
യൗസേപ്പിൻ ഭവനം പോലാകണം
നസ്രേത്തിൻ നേർസാക്ഷ്യമാകണം
.
M/F
മൂന്നു തിരിയിട്ടോരാ സ്നേഹദീപം
ഹൃദയത്തിൽ കുടിയിരുത്തേണം
.
M/F
തിരുകുടുംബമായ് നമ്മൾ മാറേണം നിത്യം
പിരിയാത്ത സ്നേഹമാകേണം
.
(കൂടുന്നോരിമ്പം.. 4 വരികൾ)
~ Start 11 Bar ~
M/F
ദൈവപിതാവിൻ നിഴലാകണം
കുടുംബത്തിൻ നാഥനീ ഭൂമിയിൽ
.
M/F
സ്നേഹത്തിൻ ബന്ധങ്ങൾ കൂട്ടിയുറപ്പിക്കും
മൂല്യങ്ങൾ പങ്കുവയ്ക്കേണം
.
M/F
ആത്മീയ സന്തോഷഭാഗ്യത്താൽ എന്നും
സ്വർഗ്ഗീയ സംഗീതമാകണം
.
(കൂടുന്നോരിമ്പം.. പല്ലവി)