~ Start 7 ലാ.. ലാ (8 Bar) + 5 Bar ~
M/F
കൂടുമ്പോൾ ഇമ്പമുള്ള കുടുംബം
കർത്താവ് നാഥനായ കുടുംബം
ഞങ്ങളുടെ കുടുംബം യേശുവിൻ കുടുംബം
ഞങ്ങളുടെ നാഥൻ യേശുനാഥൻ
.
~ Start 13 Bar ~
M/F
പിണക്കമില്ല വാശിയുമില്ല
ക്ഷമ ഞങ്ങൾതൻ വിജയമന്ത്രം
M/F
കൂട്ടായി പ്രവർത്തിച്ചു കൂട്ടായി സ്തുതി ചൊല്ലി
ഒന്നായ് വളരുന്നു
C
ഞങ്ങളുടെ കുടുംബം യേശുവിൻ കുടുംബം (2)
(കൂടുമ്പോൾ.. 4 വരികൾ)
~ Start 13 Bar ~
M/F
ദുഃഖങ്ങൾ വന്നാൽ പങ്കുവച്ചോതി
ആശ്വാസം വരുവോളം സ്തുതി പാടും
M/F
കൂട്ടായി നിശ്ചയിച്ച് കൂട്ടായി പ്രവർത്തിച്ച്
നന്നായ് ഫലം കൊയ്തു
C
ഞങ്ങളുടെ കുടുംബം യേശുവിൻ കുടുംബം (2)
(കൂടുമ്പോൾ.. പല്ലവി)