~ Start ~
M/F
കൂടുമ്പോൾ ഇമ്പമേറും കുടുംബം കുടുംബം
തളരുമ്പോൾ താങ്ങായ് തണലായ് തീരണം കുടുംബം
യൗസേപ്പും മേരിയും യേശുവും
ഒന്നിച്ചുയർത്തിയ കുടുംബം
ആ തിരുകുടുംബം പോലെയാകണം
നിൻ കുടുംബവും നിൻ കുടുംബവും
.
Chorus:
ഉയർത്തിടുവിൻ പടുത്തുയർത്തിടുവിൻ
നിൻ ഭവനം ഒരുക്കുവിൻ പ്രാർത്ഥനയാൽ (2)
.
~ Start 13 Bar ~
M/F
നിൻ ഭവനം നന്മതൻ ഗേഹമായ് തീരുവാൻ
എളിമയാൽ നിറയണം നിൻ മനം
C
ദൈവ ഹിതത്തിനായ് കാതോർക്കാം
വചന വഴിയേ നീങ്ങിടുമേശുവിൻ കുടുംബമായ് മാറിടാം
.
Chorus:
ഉയർത്തിടുവിൻ പടുത്തുയർത്തിടുവിൻ
നിൻഭവനം ഒരുക്കുവിൻ പ്രാർത്ഥനയാൽ (2)
.
~ Start 13 Bar ~
M/F
കൃപാവരം നിറയും ഭവനമായ് മാറുവാൻ
ഉയരണം പ്രാർത്ഥനാ ഗീതികൾ
C
ഒരുമയോടൊന്നായ് നീങ്ങിടാൻ
സ്നേഹം നിറയും തിരുക്കുടുംബത്തിൻ മാതൃക നൽകിടാം
(കൂടുമ്പോൾ.. പല്ലവി)