കൂടെയുണ്ട്‌ സ്‌നേഹമുള്ള ദൈവം

കൂടെയുണ്ട്‌ സ്‌നേഹമുള്ള ദൈവം
എന്റെ ജീവിതത്തില്‍ പങ്കാളിയായി
ജീവനുള്ള കാലം മുഴുവന്‍
എന്റെ രക്ഷകന്റെ ദിവ്യഗീതം പാടും

ഇമ്പമുള്ള സ്നേഹം
എന്നുമെന്നും നുകരാന്‍
ഉന്നതന്റെ വഴിയെ നീങ്ങാന്‍
എണ്ണമില്ലാ നന്മകള്‍
എന്നുമെന്നും വാഴ്ത്താം
നന്ദിയോടെ ഹല്ലേല്ലുയാ പാടാം

പച്ചയാകും പുല്‍ത്തടങ്ങൾ
സ്വച്ഛമായി നല്‍കി പോറ്റിടും
ശുദ്ധിയെഴും ദാഹജലം
നിത്യജീവനായി നല്‍കിടും
കൂരിരുളിന്‍ താഴ്വരയില്‍
എന്നുമെന്നും തോളേറ്റി താങ്ങീടും

താതനൊപ്പം ജീവിക്കുമ്പോള്‍
ജീവിതത്തില്‍ ശാന്തി കൈവരും
ആരും നല്‍കാ സ്‌നേഹം നല്‍കും
ആത്മജീവന്‍ നല്‍കി കാത്തിടും
ആനന്ദത്തിന്‍ മോക്ഷം നല്‍കി
സൗഭാഗ്യത്തിന്‍ തീരത്തു ചേര്‍ത്തീടും

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!