കാരുണ്യമൂർത്തിയാം യേശുവേ

കാരുണ്യമൂർത്തിയാം യേശുവേ
കാരുണ്യം തൂകണേ ഞങ്ങളിൽ
കണ്ണീരുമായ് വരും ഞങ്ങളിൽ
കനിവിൻ്റെ പൂമാരി തൂകണേ (2)

അന്നന്നു വേണ്ടുന്ന ഭോജനം
ഞങ്ങൾക്കു നീ നൽകിടേണം (2)
ദുഃഖങ്ങളെല്ലാം അകറ്റിടേണം
ആനന്ദം ഞങ്ങൾക്കു നൽകിടേണം
ആനന്ദം ഞങ്ങൾക്കു നൽകിടേണം
(കാരുണ്യമൂർത്തിയാം.. )

പാപങ്ങളെ നീ ഓർത്തിടല്ലേ
പാവങ്ങളെ നീ കൈവിടല്ലേ (2)
കരകാണാതലയുന്ന ഞങ്ങളെ
കൈതന്നു നാഥാ നീ കാത്തിടേണം
കൈതന്നു നാഥാ നീ കാത്തിടേണം
(കാരുണ്യമൂർത്തിയാം.. )