കരുണയെഴും മമ നാഥാ
Scale: Em
Time Signature: 4/4
Tempo: 80
~ Start 1 Bar ~
കരുണയെഴും മമ നാഥാ എന്നെ
കനിവോടോർക്കണമേ
മാമക ജീവിതമൊരു നിഴൽ പോലെ
മായുകയാണീ മന്നിൽ (2)
.
ആഴമതിൽ ഞാൻ കേഴുകയാണെൻ
അഴലുകൾ നീക്കണമേ (2)
എന്നുടെ രോദന നിനദം കേൾക്കാൻ
നിൻ ചെവി ചായ്ക്കണമേ (2)
(കരുണയെഴും… 4 വരികൾ)
നരരുടെ ദൃഷ്ടിയിൽ നിന്നും അവരുടെ
സ്മരണയിൽ നിന്നുമിതാ (2)
മറയുകയാണേ കാലമതിന്നുടെ
തിരശ്ശീലയതിന്നുള്ളിൽ (2)
(കരുണയെഴും… പല്ലവി)