കർത്താവാം എന്നിടയൻ കൂടെയുള്ളപ്പോൾ
Scale: Dm
Time Signature: 3/4
Tempo: 125
~ Start 9 Bar ~
കർത്താവാം എന്നിടയൻ കൂടെയുള്ളപ്പോൾ
ഇഹത്തിലെനിക്കൊരു കുറവുമില്ല
ഇഹത്തിലെനിക്കൊരു കുറവുമില്ല (2)
.
~ Start 9 Bar ~
നിത്യഹരിതമാം പുൽത്തകിടികളിൽ
വിശ്രമമെനിക്കെന്നും അരുളിടുന്നു (2)
പ്രശാന്തമാം ജലാശയത്തിന്നരികെ
നയിക്കുമെൻ പ്രാണനെ തണുപ്പിക്കുന്നു
(കർത്താവാം… 2 വരികൾ)
~ Start 9 Bar ~
ചുറ്റിലുമെൻ ശത്രുക്കൾ നോക്കി നിൽക്കെ
സ്നേഹവിരുന്നിനാൽ സമൃദ്ധിയേകും(2)
വിശുദ്ധ തൈലത്തിൻ ലേപനത്തൽ
അഭിഷേകം ചെയ്തിടും എൻ ശിരസ്സിൽ
(കർത്താവാം… 2 വരികൾ)
~ Start 9 Bar ~
ദൈവമേ നിൻ നന്മയും കരുണയും
എൻ ജീവതത്തിൽ പിൻതുടരും (2)
കർത്താവിൻ ഭവനത്തിൽ ദീർഘകാലം
മംഗളമോടെ വസിച്ചിടും ഞാൻ
(കർത്താവാം… 2 വരികൾ (2) )