കര്‍ത്താവ്‌ ഭവനം പണിയാതെ വന്നാല്‍

കര്‍ത്താവ്‌ ഭവനം പണിയാതെ വന്നാല്‍
നിഷ്ഫലമാകും പ്രയത്നമെല്ലാം
കര്‍ത്താവ്‌ നഗരം കാക്കാതെ പോയാൽ
കാവല്‍ വെറുതെയാകും

കര്‍ത്താവ്‌ വിളകൾ നല്‍കാതിരുന്നാല്‍
കൃഷികള്‍ പാഴ്വേലയാകും
കര്‍ത്താവ്‌ സഖ്യം നല്‍കാതിരുന്നാല്‍
ചികിത്സാവിധികള്‍ വ്യര്‍ത്ഥം

കര്‍ത്താവ്‌ ജ്ഞാനം നല്‍കാതിരുന്നാല്‍
ജീവിതം കൂരിരുളാകും
കര്‍ത്താവ്‌ ദയവായ്‌ കഷമിക്കാതെവന്നാൽ
പാപം ഭയാനകമാകും

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!