കരയുന്ന മിഴികളിൽ
Scale: Dm
Time Signature: 3/4
Tempo: 125
~ Start 13 Bar ~
കരയുന്ന മിഴികളിൽ കണ്ണീർ തുടയ്ക്കുവാൻ
കാരുണ്യരൂപാ വരുമോ (2)
നീറുന്ന ഹൃദയത്തിൽ സന്ത്വനമേകുവാൻ
ആശ്വാസദായകാ വരുമോ (2)
(കരയുന്ന… 2 വരികൾ)
~ Start 11 Bar ~
മാറാത്ത വ്യാധിയാൽ നീറും ശരീരത്തിൽ സൗഖ്യം പകരുവാൻ വരുമോ (2)
നൈരാശ്യമേറി ഞാൻ താണടിഞ്ഞീടവേ
ആനന്ദമായ് നീ വരുമോ (2)
(കരയുന്ന… 4 വരികൾ + 2 വരികൾ)
~ Start 11 Bar ~
സ്നേഹിതർ പോലുമിന്നെന്നെ പിരിയുമ്പോൾ
സ്നേഹിതനായ് നീ വരുമോ (2)
മാറാത്ത സ്നേഹിതനാണു നീ എന്നതിൽ
വിശ്വസിക്കാൻ കൃപ തരുമോ (2)
(കരയുന്ന… 4 വരികൾ + 2 വരികൾ)