കരയാനെനിക്കൊരു കരളേകൂ നാഥാ
കരയാനെനിക്കൊരു കരളേകൂ നാഥാ
കറയെല്ലാം കഴുകിടുവാന്‍
വരമേകൂ നാഥാ കൃപയേകൂ നാഥാ
അനുതാപപൂരിതനാകാന്‍
അറിവേറെയുണ്ടെന്ന അഹങ്കാരമോടെ
അരുതായ്മയില്‍ ഞാന്‍ അകപ്പെട്ടുപോയ്
അപരന്റെ മുന്നിൽ മികവേറെ നാഥാ
അവിടുത്തെ മുമ്പില്‍ കുറവേറെ നാഥാ
ആരും കാണാത്തതെല്ലാം
ആഴം കാണുന്ന നാഥാ അനുതാപമായ്
എന്‍ ദൈവമേ എന്നില്‍ അണയൂ
അഹംഭാവമോടെ ഞാന്‍ നടന്നു
ആസക്തിയാലെ ഞാന്‍ വലഞ്ഞു
അലിവോടെയെന്നെ ഒന്നു തൊട്ടാല്‍
അനുതാപമോടെന്‍ ഉള്ളുരുകും
മൗനമെന്‍ മനമുണരും
മാമക മാനസമൊഴുകും കരുണാമയാ
എന്‍ ദൈവമേ എന്നില്‍ കനിയൂ