കരഞ്ഞാല്‍ തീരാത്ത നോവുമായ്
കരഞ്ഞാല്‍ തീരാത്ത നോവുമായ്
മറന്നിട്ടും മായാത്തൊരോര്‍മ്മയുമായ്
നീറും മനസ്സിന്റെ ഭാരവുമായി
നില്‍ക്കുന്നു ദൈവമേ നിന്റെ മുമ്പിൽ
മറച്ചിട്ടും മറയാത്ത പാപങ്ങളെല്ലാം
മരവിച്ച മനസ്സിനെ പുണര്‍ന്നിടുമ്പോള്‍
കണ്ണീരു കാണുന്ന കാരുണ്യമേ
കനിവാര്‍ന്നെന്നെ നോക്കീടണേ
കഴുകണം എന്നാത്മം നിന്‍ തിരുച്ചോരയിൽ
കഴുകണം എന്മനം നിന്‍ കരത്താൽ
പകരണമേ ഇന്നു നിന്‍ സൗഖ്യമെനിക്ക്
അരുളണമേ ശാന്തി ഇന്നുമെന്നും